Tuesday, 11 November 2014

സ്വതന്ത്രലോകം 2014 ദേശീയ സെമിനാർ








മൂന്നാമത്‌ സ്വതന്ത്രലോകം ദേശീയ സെമിനാർ ഈ വരുന്ന ഡിസംബർ 27,28 തീയതികളിൽ പാലക്കാട്ട്‌ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുകയാണു.  ചിന്തിക്കാൻ ധൈര്യപെടുന്നവർക്കു ഒരു ബൗദ്ധീക വിരുന്ന്......!
സയൻസ്‌ ട്രസ്റ്റ്‌ കോഴിക്കോട്‌, സ്വതന്ത്രചിന്തകർ (ഫേസ്‌ ബുക്ക്‌ ഗ്രൂപ്പ്‌) , നിർമ്മുക്ത, കേരള ഫ്രീതിങ്കേഴ്സ്‌  ഫോറം, യുക്തിവാദിസംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണു സെമിനാർ സംഘടിപ്പിക്കുന്നത്‌.


       കാര്യപരിപാടികൾ:

 27/12/2014

 9.30-10.30   ഉൽഘാടന സമ്മേളനം
 ഉൽഘാടനം : ശ്രീ ബാബു ഗോഗിനേനി
 മുൻ എക്സിക്കുട്ടീവ്‌ ഡയറക്റ്റർ   International Humanist and Ethical Union (IHEU)

 10.30-12.00
സ്ത്രീകളും സ്വതന്ത്ര ചിന്തയും
ഡോ സി വിശ്വനാഥൻ  പത്രാധിപർ, യുക്തിയുഗം

12.00-1.30
ആയുർവ്വേദം.ഒരു ശാസ്ത്രീയ സമീപനം
ഡോ പി വിശ്വനാഥൻ  ആയുർവേദ വിദഗ്ദ്ധൻ, ഹൈദ്രബാദ്‌


 130-230 ഉച്ച ഭക്ഷണം
2.30-4.00
അതിവേഗതയുടേയും അതിസൂക്ഷ്മതയുടേയും വിചിത്രലോകങ്ങള്‍
 ശ്രീ വൈശാഖൻ തമ്പി,  ഫിസിസിറ്റ്‌, CSIR തിരുവനന്തപുരം

 4.00-5.30
 മാധ്യമങ്ങളും സ്വതന്ത്രചിന്തയും
 ശ്രി മുഹമ്മദ്‌ നസീർ, സീനിയർ അസിസ്റ്റന്റ്‌ എഡിറ്റർ, ദി ഹിന്ദു

 5.30-7.00
'ഹോട്ടല്‍ പുണ്യം A/C'
പ്രൊ രവിചന്ദ്രൻ സി , ഗ്രന്ഥകാരൻ, ശാസ്ത്രപ്രചാരകൻ

 7.30
ഓപ്പൻ ഹൗസ്‌ :
"മനുഷ്യരറിയാൻ " എന്ന പുസ്തകത്തെ ആസ്പദമാക്കി രചയിതാവു.  ശ്രി മൈത്രേയനുമായുള്ള സംവാദം
അത്താഴം

 28/12/2014

8.00-9.00
പ്രാതൽ

 9.00-0945
കേരളത്തിലെ കുഞ്ഞുങ്ങളുടെ മസ്തിഷ്ക്ക വികാസത്തിൽ വിശപ്പിനുള്ള പങ്ക്‌
 ഡോ വിജയൻ എ.പി, ശിശുരോഗവിദഗ്ദ്ധൻ, കോഴിക്കോട്‌

 09.45-11.00
സ്വതന്ത്ര ബാല്യം - Free thought Parenting
ശ്രീമതി ഗീത ടി ജി, നിർമ്മുക്ത, ചെന്നൈ

 11.00-12.30
 ഭൗതീകശാസ്ത്രവും ആത്മീയവാദ വ്യാഖ്യാനങ്ങളും
 പ്രൊ വി  വിജയകുമർ , ഭൗതീക ശാസ്ത്ര വിഭാഗം , വിക്ടോറിയ കോളേജ്‌ ,പാലക്കാടു

 12.30-01.30
മോഡേൺ ചാത്തന്മാരും സിന്തെറ്റിക്‌ ദൈവങ്ങളും
ഡോ മനോജ്‌ കോമത്ത്‌ , ശാസ്ത്രജ്ഞൻ , ശ്രീ ചിത്ര ഇൻസ്റ്റിട്യുട്ട്‌, തിരുവനന്തപുരം

 01.30-02.00.
ഉച്ച ഭക്ഷണം

 02.00-03.00
ജനാധിപത്യവും ഭൂരിപക്ഷാധിപത്യവും
ഡോ അരുൺ എൻ. എം , പാലക്കാട്‌

3.00-4.30
 പ്രകൃതി കൃഷിയും ജൈവകൃഷിയും - ഒരു ശാസ്ത്രീയ വീക്ഷണം
 ഡോ കെ.യം. ശ്രീകുമാർ  പ്രൊഫസർ, കേരള കാർഷിക സർവ്വകലാശാല.

4.30-6.00
മലയാളികളുടെ സാന്മാർഗ്ഗിക ബോധം
ഈ എ. ജബ്ബാർ മാഷ്‌,  യുക്തിവാദസംഘം

സെമിനാറിനുള്ള മുൻ കൂർ  റെജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. റെജിസ്ട്രേഷൻ ഫീ 500 രൂപ.
( ഭക്ഷണം, ഹാളിൽ കിടക്കാനുള്ള പായ, തലയിണ ഉൾപ്പടെ )
തുക താഴെ പറയുന്ന പാലക്കാട്‌ യുക്തിവാദി സംഘം  SBI Current Account ലേക്ക്‌ അയക്കുക. No:  34185267653 IFSC Code SBIN0012861
പരിപാടി വിജയിപ്പിക്കാനുള്ള സംഭാവനകളും സന്തോഷത്തോടെ സ്വീകരിക്കുന്നതാണു.

റെജിസ്ട്രേഷൻ ഫീ അയച്ചതിനു ശേഷം പേരും മേൽ വിലാസവും ഫോൺ നംമ്പരും, ഹോട്ടൽ മുറി ആവശ്യമുണ്ടെങ്കിൽ ആ വിവരവും   sl2014pkd@gmail.com എന്ന വിലാസത്തിലേക്കു ഇമേയിൽ ചെയ്യുക

കൂടുതൽ വിവരങ്ങൾക്കു ബന്ധപെട്ടുക:  sl2014pkd@gmail.com, 09447236810, 09744881883.

No comments:

Post a Comment