Wednesday 10 December 2014

സ്വതന്ത്രലോകം 2014 പ്രഭാഷകരെയും വിഷയങ്ങളെയും പരിചയപ്പെടുക

സ്വതന്ത്രലോകം 2014

 പ്രഭാഷകരെയും വിഷയങ്ങളെയും പരിചയപ്പെടുക


ശ്രീ ബാബു ഗോഗിനേനി - ഉല്‍ഘാടനം


International Humanist and Ethical Union ന്‍റെ ഭാരതത്തിലെ ഡയറക്ടറായ അദ്ദേഹം  ലോക ഹുമാനിസ്റ്റ്-യുക്തിവാദി വേദികളില്‍ ഭാരതത്തിന്‍റെ ശബ്ദമാണ് . വളരെ മികച്ച സംഘാടകനും വാഗ്മിയുമായ അദേഹം ടി വി അവതാരകനും എഴുത്തുകാരനുമാണ്. നമുക്ക് അദ്ദേഹത്തിന്‍റെ  ഉത്ഘാടന പ്രസംഗം സശ്രദ്ധം കേള്‍ക്കാം.

1. ഡോ സി വിശ്വനാഥന് -സ്ത്രീകളും സ്വതന്ത്ര ചിന്തയും



എല്ല് രോഗ വിദഗ്ദ്ധനായി ജോലിചെയുന്ന ഇദ്ദേഹം യുക്തിയുഗം മാസികയുടെ പത്രാധിപരും കേരളത്തിലെ സ്വതന്ത്ര ചിന്ത പ്രസ്ഥാനത്തിന്റെ ജീവ നാഡിയുമാണ് . മതപരവും അല്ലാത്തതുമായ അന്ധവിശ്വാസങ്ങളെ ശാസ്ത്രത്തെയും യുക്തിചിന്തയെയും  ഉപയോഗിച്ചു തുറന്നു കാട്ടുന്ന ഒട്ടേറെ പ്രഭാഷണങ്ങള് ഇദ്ദേഹം  നടത്തി പ്രശസ്തി നേടിയിട്ടുണ്ട് 

സ്ത്രീകളും  സ്വതന്ത്ര ചിന്തയും എന്ന വിവാദപരമായ വിഷയമാണ് അദ്ദേഹം കൈകാര്യം ചെയുന്നത്. സ്ത്രീകള്  യുക്തിവാദ -സ്വതന്ത്ര ചിന്ത ലോകത്തേക്ക് കടന്നു വരാതിരിക്കാന്  സാമുഹ്യ കാരണങ്ങള്ക്ക് പുറമേ                     ജൈവശാസ്ത്രപരമായ കാരണങ്ങള് പോലുമുണ്ട് എന്ന് പലരും കരുതുന്ന ഒരു കാലയളവില് ഈ വിഷയത്തിന്റെ പ്രാധാന്യം വളരെയാണ് 



2. ഡോ പി വിശ്വനാഥന് - ആയുർവ്വേദം.ഒരു ശാസ്ത്രീയ സമീപനം


ഹൈദ്രബാദില് ജോലി ചെയ്യുന്ന സ്വതന്ത്ര ചിന്തകനായ ആയുര്വേദ വിദഗ്ദ്ധന്.
പുതിയ കേന്ദ്ര സര്ക്കാര് ആയുര്വേദത്തിനു വളരെയധികം പ്രാധാന്യം കൊടുക്കുമ്പോള് അതിന്റെ ശാസ്ത്രീയത പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ എല്ലാവരും കേള്ക്കാന് കാത്തിരിക്കുന്ന ഒരു വിഷയവുമാണിത് 

3. .ഡോ കെ എം ശ്രീകുമാര് -പ്രകൃതി കൃഷിയും ജൈവകൃഷിയും - ഒരു ശാസ്ത്രീയ വീക്ഷണം

കേരള കാര്ഷിക സര്വകലാശാലയിലെ പ്രൊഫസറായ ശ്രീകുമാര് എന്ഡോസള്ഫാന് വിഷയത്തില് ശാസ്ത്രത്തിന്റെ പക്ഷം പിടിച്ചു വ്യത്യസ്തമായ നിലപാടെടുത്ത വ്യക്തിയാണ്. 
ജൈവ കൃഷിയെപറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായം നമുക്ക് സശ്രദ്ധം കേള്ക്കാം.

4. ശ്രീ മുഹമ്മദ് നസീര് - മാധ്യമങ്ങളും സ്വതന്ത്രചിന്തയും

ഹിന്ദു ദിന പത്രത്തിന്റെ സീനിയര് അസിസ്സ്റ്റന് എഡിറ്ററായ നസീര് ഉത്തരാധുനികതയുടെ ശക്തനായ വിമര്ശകനാണ്. 
ബഹുജന മാധ്യമങ്ങള് സ്വതന്ത്ര ചിന്തക്ക് സഹായകമാണോ അതോ വിലങ്ങുതടിയാണോ ? നമ്മുക്ക് ഒരു മുതിര്ന്ന മാധ്യമ പ്രവര്ത്തകനായ    
 നസീറിന്റെ വാക്കുകള് ശ്രദ്ധിക്കാം 

5. പ്രൊ സി. രവിചന്ദ്രന് - ഹോട്ടല് പുണ്യം A/C

തിരുവനന്തപുരം യൂനീവേഴ്സിറ്റി കോളേജ് അധ്യാപകനായ രവിചന്ദ്രന് ഡോകിന്സിന്റെ പുസ്തകങ്ങളുടെ മലയാള പരിഭാഷയിലൂടെയാണ് പ്രശസ്തനായത്. മത-അന്ധവിശ്വസ വിമര്ശനങ്ങള് പ്രമേയമാക്കി നിരവധി പുസ്തകങ്ങള് രചിച്ചിട്ടുള്ള അദ്ദേഹം കേരളത്തിലെ ഒരു വിധം എല്ലാ പ്രദേശങ്ങളിലും ശാസ്ത്ര പ്രചാരണ പ്രഭാഷണങ്ങള് നടത്തി യുക്തിവാദ പ്രസ്ഥാനത്തിനു സ്തുത്യര്ഹമായ സംഭാവനകള് നല്കികൊണ്ടിരിക്കുന്നു. .

ഹോട്ടല് പുണ്യം എസി എന്ന കൌതുക തലക്കെട്ടോടു കൂടി അദ്ദേഹം സംസാരിക്കാന് പോകുന്നത് എന്തിനെ കുറിച്ചായിരിക്കും ?  

6. മൈത്രേയന് 













കേരളത്തിലെ സാംസ്കാരിക രംഗത്തെ തിളങ്ങുന്ന വ്യക്തിത്വമായ മൈത്രേയന്റെ ശ്രദ്ധേയമായ "മനുഷ്യരറിയാന്" എന്ന പുസ്തകം ഒരു സ്വതന്ത്ര ചിന്തകന്റെ കൈ പുസ്തകമായി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ പുസ്തക രചയിതാവുമായുള്ള തുറന്ന സംവാദം ഒന്നാം  ദിവസത്തെ പരിപാടിയെ സമ്പുഷ്ടമാക്കുമെന്ന് ഉറപ്പ് 

7.  ഡോ വിജയന് എ പി - കേരളത്തിലെ കുഞ്ഞുങ്ങളുടെ മസ്തിഷ്ക്ക വികാസത്തിൽ വിശപ്പിനുള്ള പങ്ക്

കോഴിക്കോട്ടെ ശിശു രോഗ വിദഗ്ദ്ധനായ ഇദ്ദേഹം സയന്സ് ട്രസ്റ്റിന്റെ സ്ഥാപകരില് ഒരാളാണ്. പോഷകാഹാര രംഗത്ത് നിരവധി പഠനങ്ങള് നടത്തിയിട്ടുണ്ട്. മസ്തിഷ്ക വികാസവും വിശപ്പും ബന്ധപ്പെടുത്തി അദ്ദേഹം സംസാരിക്കുന്നത് എന്തെന്ന് നമുക്ക് കേള്ക്കാം 

8. ശ്രീമതി  ഗീത ടി ജി - സ്വതന്ത്ര ബാല്യം - Freethought Parenting

ഗണിതത്തിലും സൈക്കോളജിയിലും പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദമുള്ള കേന്ദ്ര സര്ക്കാര് ഉദ്യോഗസ്ഥയായ ഗീത  ചെന്നൈ നിര്മുക്തയിലെ പ്രവര്ത്തകയാണ്. സ്കൂള് വിദ്യാര്ത്ഥികള്ക്ക് വേണ്ടി നിരവധി ക്ലാസ്സുകള് എടുക്കാറുണ്ട്. 
ഒരു സ്വതന്ത്ര ചിന്തകന്റെ കുട്ടികളോടുള്ള സമീപനം എന്തായിരിക്കനമെന്നുള്ള വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് അവര് കൈകാര്യം ചെയുന്നത് 

9. പ്രൊ വി വിജയകുമാര് - ഭൗതീകശാസ്ത്രവും ആത്മീയവാദ വ്യാഖ്യാനങ്ങളും


പാലക്കാട് വിക്ടോറിയ കോളേജിലെ ഫിസിക്സ് അധ്യാപകനായ അദ്ദേഹം ശാസ്ത്ര രംഗത്തും സിനിമ നിരൂപണ രംഗത്തും ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്..

ഭൌതീക ശാസ്ത്രത്തെ ആത്മീയതയുടെ തൊഴുത്തില് കെട്ടാനുള്ള ശ്രമങ്ങളെ അദ്ദേഹം എങ്ങിനെ വീക്ഷിക്കുന്നു എന്ന് നമുക്ക് നോക്കാം 

10. ഡോ മനോജ് കോമത്ത് - മോഡേൺ ചാത്തന്മാരും സിന്തെറ്റിക് ദൈവങ്ങളും


തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള് ഇന്സ്റ്റിടുറ്റിലെ ശാസ്ത്രജ്ഞനായ ഇദ്ദേഹം കപട ചികിത്സകള്ക്കും അന്ധവിശ്വസങ്ങള്ക്കുമെതിരെ ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
കേരളത്തിന്റെ സ്വന്തമായ ചാത്തന്മാരെ കുറിച്ചു അദ്ദേഹം നടത്തിയ പഠനങ്ങളുടെ വിവരങ്ങള് നമുക്ക് താല്പര്യത്തോടെ ശ്രവിക്കാം 

11 ഡോ അരുണ് എന് എം - ജനാധിപത്യവും ഭൂരിപക്ഷാധിപത്യവും


പാലക്കാട്ടെ ആധുനിക വൈദ്യശാസ്ത്ര വിദഗ്ദ്ധനായ ഇദേഹം സ്വതന്ത്ര ചിന്തകനും നവമാധ്യമ ആക്ടിവിസ്റ്റുമാണ്. 
ഭൂരിപ്ക്ഷാധിപത്യം നമ്മുടെ ജനാധിപത്യത്തിന്റെയും മത നിരപേക്ഷതയുടെയും അടിസ്ഥാനത്തെ ചോദ്യം ചെയുന്ന ഇന്നത്തെ സവിശേഷ സാഹചര്യത്തില് പ്രധാനപ്പെട്ട ഒരു വിഷയമാണ് നമ്മള് കേള്ക്കാന് പോകുന്നത് 

12, ശ്രീ വൈശാഖന് തമ്പി - വലിയവയുടെയും ചെറിയവയുടെയും  വിചിത്രലോകങ്ങള്


ഫിസിക്സില് ഡോക്ടറെറ്റ് പഠനത്തില് ഏര്പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞനായ ഇദേഹം ആര്ക്കും എളുപ്പത്തില് മനസിലാക്കുന്ന ധാരാളം ശാസ്ത്ര ലേഖങ്ങളുടെ കര്ത്താവാണ്. കൃത്യതയാര്ന്ന സാമൂഹ്യ വിമര്ശന പോസ്റ്റുകളിലൂടെ ഫേസ്ബുക്കിലെ ഒരു താരവുമാണ് 
ലളിതവും സുതാര്യവുമായ ഒരു ശാസ്ത്ര പ്രഭാഷണം നമ്മുക്ക് പ്രതീക്ഷിക്കാം 

13. ഇ എ ജബ്ബാര് മാഷ് - മലയാളികളുടെ സാന്മാർഗ്ഗിക ബോധം



കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ അമരക്കാരനായി അനേക വര്ഷമായി പ്രവര്ത്തിക്കുന്ന മാഷ് മൂര്ച്ചയേറിയ മത സാമൂഹ്യ വിമര്ശനത്തിനു പേര് കേട്ട പ്രഭാഷകനാണ്.
സദാചാര കോമരങ്ങള് ഉറഞ്ഞുതുള്ളുന്ന ഇന്നത്തെ കേരളത്തില് ഈ പ്രഭാഷണം മുമ്പെന്നെത്തേക്കാളെറെ പ്രസക്തമാണ് 



No comments:

Post a Comment