Friday, 19 December 2014

സ്വതന്ത്രലോകം 2014 വിവേചന രഹിത പരിപാടിയാക്കുക

സ്വതന്ത്രലോകം 2014 ൽ പങ്കെടുക്കുന്നവരുടെ ശ്രദ്ധക്ക് :
ഒരു വിവേചന രഹിതമായ പരിപാടിയാണു സ്വതന്ത്രലോകം 2014 എന്നു നമ്മൾ ഉറപ്പു വരുത്തേണ്ടതുണ്ട്. അതു കൊണ്ട് ഒരാളുടെ ജാതി,മതം,ലിംഗം,വർണ്ണം, ഭാഷ, ലൈംഗീക അഭിരുചി(sexual orientation), ശാരീരിക വൈകല്യം,ജന്മ സ്ഥലം, ദേശീയത എന്നിവ ചൂണ്ടികാട്ടി വിവേചന രീതിയിൽ പെരുമാറുന്നതോ,കളിയാക്കുന്നതൊ ഈ പരിപാടിയിൽ (സ്വതന്ത്ര ചിന്തകരുടെ മറ്റ് എല്ലാ പരിപാടികളിലും എന്ന പോലെ). നിഷിദ്ധമാണു.
അങ്ങനെ ചെയ്യുന്നതായി ആർക്കെങ്കിലും തോന്നിയാൽ പരാതി ഉടനെ സംഘാടകരെ അറിയിക്കേണ്ടതാണു. പരാതിയിൽ വാസ്തവമുണ്ടെന്ന് തെളിഞ്ഞാൽ കുറ്റക്കാരെ ഹാളിൽ നിന്ന് പുറത്താക്കാനുള്ള അധികാരം സംഘാടകരിൽ നിക്ഷിപ്തമാണു. പ്രസംഗങ്ങൾ തടസ്സപെടുത്തുന്ന രീതിയിൽ ഇടപെടുന്നവരെയും പുറത്താക്കുന്നതാണു.

No comments:

Post a Comment